cricket legend sachin says rohit sharma is just phenomenal
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ മനടിയത്. ശ്രീലങ്കയ്‌ക്കെതിരെ 92 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയതോടെ ഈ ലോകകപ്പില്‍ രോഹിത്തിന്റെ സെഞ്ചുറി നേട്ടം അഞ്ചായി. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ നാല് സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് പഴങ്കഥയായി. കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു രോഹിത്.